തൊടുപുഴ: യുവതിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അശ്ലീലം പറഞ്ഞു സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. ഇടുക്കി, പോത്തിന്‍കണ്ടം ബ്രാഞ്ച് സെക്രട്ടറി ബിജു ബാബുവിനെതിരെയാണ് വണ്ടന്‍മേട് പൊലീസ് കേസെടുത്തത്. നിരവധി തവണ വാഹനത്തില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തുവെന്നു യുവതി പരാതിയില്‍ പറഞ്ഞു.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയില്‍ തടഞ്ഞു നിര്‍ത്തി തന്നെയും പിതാവിനെയും അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ വ്യക്തമാക്കി. വിവാഹം കഴിക്കാന്‍ പോകുന്ന ആളെ തേജോവധം ചെയ്ത് സന്ദേശം അയച്ചുവെന്നും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.
