കാസര്‍കോട്: റോഡരികിലൂടെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ സ്‌കൂട്ടര്‍ ഇടിച്ച് മുന്‍ പ്രവാസി മരിച്ചു. ചിത്താരി പെട്രോള്‍ പമ്പിന് പിറകുവശം താമസിക്കുന്ന സിഎം കുഞ്ഞബ്ദുല്ല (58)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ ചിത്താരി ചാമുണ്ഡിക്കുന്നില്‍ വെച്ചാണ് ഇദ്ദേഹത്തെ സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ചത്. റോഡില്‍ തെറിച്ചുവീണ് പരിക്കേറ്റ കുഞ്ഞബ്ദുള്ളയെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയില്‍ കൊണ്ട് പോകും വഴി പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മരിച്ചത്. സംഭവത്തില്‍ സ്‌കൂട്ടര്‍ ഓടിച്ച ആള്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. സിഎം മുഹമ്മദിന്റെയും ആമിനയുടെയും മകനാണ്. ഭാര്യ: ഷമീമ.
