-പി പി ചെറിയാന്‍
ഗാര്‍ലാന്‍ഡ്: ഇന്ത്യാ കള്‍ച്ചറല്‍ ആന്റ് എജ്യൂക്കേഷന്‍ സെന്റര്‍ ജനറല്‍ബോഡി 8നു 3.30ന് ഡാളസ് കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പ്രസിഡന്റ് ഷിജു അബ്രഹാം ആധ്യക്ഷം വഹിക്കും.
റിപ്പോര്‍ട്ടിംഗിനും ചര്‍ച്ചകള്‍ക്കും ഭരണഘടനാ ഭേദഗതിയും ഉണ്ടാവും. തുടര്‍ന്ന് ഒമ്പതു സ്ഥാനങ്ങളിലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പു നടക്കും.
പൊതുയോഗത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്റ് എജ്യൂക്കേഷന്‍ സെന്റര്‍ അംഗങ്ങള്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി സൈമണ്‍ ജേക്കബ് അറിയിച്ചു.