കാസര്‍കോട്: ചായ കുടിക്കുന്നതിനിടയില്‍ ചുമക്കുകയും തൊട്ടുപിന്നാലെ കുഴഞ്ഞു വീഴുകയും ചെയ്ത യുവതി മരിച്ചു. ബദിയഡുക്ക, പെര്‍ഡാല, കെടഞ്ചി ഹൗസിലെ ബാബുവിന്റെ ഭാര്യ ഗീത (40)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. കുഴഞ്ഞു വീണ ഗീതയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സത്യപ്രകാശ് ഏക മകനാണ്. സഹോദരങ്ങള്‍: യമുന, ലളിത, കല്യാണി.
