കാസര്‍കോട്: തിങ്കളാഴ്ച ഉച്ച കഴിഞ്ഞുണ്ടായ ശക്തമായ ഇടിമിന്നലില്‍ വീടിന്റെ ചുമര്‍ തുരന്നു. ഹൊസങ്കടി, മള്ഹറിനു മുന്‍വശത്തെ മുഹമ്മദ് ബി.എം എന്ന സെബീറിന്റെ വീടിനാണ് ഇടിമിന്നലേറ്റത്. ഈ സമയത്ത് വീട്ടുകാരെല്ലാം കിടപ്പുമുറിയില്‍ ആയിരുന്നതു കൊണ്ടാണ് ആളപായം ഒഴിവായത്. വീടിന്റെ മുന്‍ ഭാഗത്തെ ചുമര്‍ തുരന്നാണ് ഇടിമിന്നല്‍ എതിര്‍ഭാഗത്തുള്ള ചുമരില്‍ വിള്ളലുണ്ടാക്കിയത്. അപകടത്തില്‍ ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഫാനുകള്‍, മിക്‌സി തുടങ്ങിയ വീട്ടുപകരണങ്ങളെല്ലാം നശിച്ചതായി വീട്ടുടമ പറഞ്ഞു.