കണ്ണൂര്‍: കണ്ണൂര്‍ അങ്ങാടിക്കടവില്‍ ഇന്നു പുലര്‍ച്ചെ കാര്‍ മറിഞ്ഞു വിദ്യാര്‍ത്ഥി മരിച്ചു. അങ്ങാടിക്കടവിലെ ഇമ്മാനുവലാണ് മരിച്ചത്.
ശക്തമായ മഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുന്നില്‍ റോഡ് സൈഡില്‍ നിന്ന മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണതു കണ്ട് പരിഭ്രമിച്ച ഇമ്മാനുവല്‍ പെട്ടെന്നു കാര്‍ തിരിക്കുകയായിരുന്നു. വെട്ടിച്ച കാര്‍ റോഡ് സൈഡിലെ തെങ്ങില്‍ ഇടിച്ച ശേഷം തൊട്ടടുത്ത കുളത്തിലേക്കു മറിയുകയായിരുന്നു. കുളത്തില്‍ മറിഞ്ഞ കാറില്‍ നിന്നു ഇമ്മാനുവലിനെ നാട്ടുകാര്‍ രക്ഷിച്ച് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇമ്മാനുവല്‍ തൃശൂരില്‍ വിദ്യാര്‍ത്ഥിയാണ്. പരീക്ഷ കഴിഞ്ഞ് അങ്ങാടിക്കടവിലെ വീട്ടിലേക്കു വരുന്നതിനിടയിലായിരുന്നു അപകടം.