-പി പി ചെറിയാന്
ഷിക്കാഗോ: ഒരു മാസം മുമ്പ് വെസ്റ്റ് റോജേഴ്സ് പാര്‍ക്കിലെ സിനഗോഗിന് സമീപം ജൂതനെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയെ കുക്ക് കൗണ്ടി ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി കുക്ക് കൗണ്ടി ജയില്‍ അധികൃതരാണ് ഞായറാഴ്ച ഇക്കാര്യം വെളിപ്പെടുത്തിയത്. കൊലക്കേസ് പ്രതിയായ സിദി മുഹമ്മദ് അബ്ദല്ലാഹി (22)യെ സെല്ലില്‍ തൂങ്ങി
മരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് കുക്ക് കൗണ്ടി ഷെരീഫ് ഓഫീസ് സ്ഥിരീകരിച്ചു.
വധശ്രമം, തോക്ക് പ്രയോഗം, തീവ്രവാദം, വിദ്വേഷ കുറ്റകൃത്യം എന്നീ കുറ്റങ്ങള്‍ക്കാണ് അബ്ദുള്ളയെ തടവിലാക്കിയിരുന്നത്.
കുക്ക് കൗണ്ടി ജയിലിലെ മെഡിക്കല്‍ സൗകര്യമായ സെര്‍മാക് ഹെല്‍ത്ത് സര്‍വീസസിലാണ് സിദി മുഹമ്മദ് അബ്ദല്ലാഹിയെ പാര്‍പ്പിച്ചിരുന്നതെന്നും ഉച്ചകഴിഞ്ഞ് മൂന്നരയോടെ പ്രതികരണമൊന്നുമില്ലാതെ കണ്ടെത്തുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഉടന്‍ അടിയന്തിര ചികിത്സ നല്കിയ ശേഷം ഷിക്കാഗോ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാര്‍ ഇയാളെ മൗണ്ട് സിനായ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.