കാര്‍വാര്‍: ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസുകാരന് ദാരുണാന്ത്യം. ഉത്തരകന്നഡ ജില്ലയിലെ ജോഗനകൊപ്പ ഗ്രാമത്തിലാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ നവീന്‍ നാരായണ(13) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് ദാരുണ സംഭവം. ഊതി വീര്‍പ്പിക്കുന്നതിനിടെ ബലൂണ്‍ വായ്ക്കുള്ളില്‍ കയറി തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ ശ്വാസം കിട്ടാതെ കുട്ടി നിലത്തുവീണു. കുട്ടിയുടെ മാതാപിതാക്കള്‍ ബലൂണ്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് കുട്ടിയെ ഹലിയാലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ മരണത്തില്‍ ബന്ധുക്കള്‍ രോഷാകുലരായതിനെ തുടര്‍ന്ന് ഹാലിയ പോലീസ് സംഭവസ്ഥലം സന്ദര്‍ശിച്ച് കേസെടുത്തു.
