തിരുവനന്തപുരം: ആലപ്പുഴയിലെ പ്രമുഖ സിപിഎം നേതാവ് ബിപിന്‍ സി ബാബു ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ സിപിഎം നേതാക്കള്‍ ബിജെപിയിലേക്ക് എത്തുമെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.
എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി, പ്രസിഡണ്ട്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി, പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബിപിന്‍ സി ബാബു സിപിഎം ഏരിയാ കമ്മിറ്റി അംഗമാണ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഎം ഇപ്പോള്‍ ചില വിഭാഗങ്ങളുടെ മാത്രം പാര്‍ട്ടിയായി മാറിയിരിക്കുകയാണെന്നു ബിപിന്‍ സി ബാബു പറഞ്ഞു. സിപിഎമ്മിന്റെ സ്ഥിതി ശോചനീയമാണ്. ഇനി മുന്നോട്ടു പോകാന്‍ ഈ പാര്‍ട്ടിക്ക് കഴിയില്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.