അബൂദാബി: മാതാവിന്റെ മരണാന്തര ചടങ്ങുകൾക്ക് ശേഷം അബുദാബിയിലെത്തിയ കാഞ്ഞങ്ങാട്ടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് മഡിയനിലെ ഇ. പി ഇർഷാദ് (26) ആണ് മരിച്ചത്. മാതാവ് മൈമൂന കഴിഞ്ഞ ഏഴാം തീയ്യതിയാണ് മരിച്ചത്. തുടർന്ന് ഇർഷാദ് ഗൾഫിൽ നിന്നും നാട്ടിലെത്തി മരണാനന്തര ചടങ്ങ് കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് ഗൾഫിലേക്ക് മടങ്ങിയത്.അബുദാബിയിൽ കച്ചവടം നടത്തുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് 6 മണിയോടെ സ്വന്തം കടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നടന്നുവരികയാണ്. പാറപ്പളളിയിലെ അമീറയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
