തിരുവനന്തപുരം: ഗഡിനാട കന്നഡ സാംസ്‌കാരിക ഉത്സവത്തോടനുബന്ധിച്ച് ആരോഗ്യമേഖലയില്‍ മികച്ച സേവനം നല്‍കിവരുന്ന മൊഗ്രാല്‍ ഗവ.യുനാനി ഡിസ്‌പെന്‍സറി ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷക്കീറലിയെ തിരുവനന്തപുരം ഭാരത് ഭവനില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് ഡോ. ഷക്കീറലിയെ പൊന്നാടയണിച്ച് ആദരിച്ചത്. മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫും ചടങ്ങില്‍ പങ്കെടുത്തു. ഗഡി നാട സാഹിത്യ സാംസ്‌കാരിക അക്കാദമി, കാസര്‍കോട്-കര്‍ണ്ണാടക അതിര്‍ത്തി പ്രദേശ വികസന അതോറിറ്റി, കര്‍ണ്ണാടക സര്‍ക്കാര്‍, കര്‍ണ്ണാടക ജാനപദ പരിക്ഷത്ത് ബംഗളൂരു കേരള യൂണിറ്റ് സംയുക്തമായാണ് സാംസ്‌കാരിക ഉല്‍സവം സംഘടിപ്പിച്ചത്.
