കാസര്‍കോട്: മാന്യയിലെ പരേതനായ മുന്‍ ബദിയഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രവീന്ദ്രന്‍ മാസ്റ്ററുടെ മകനും എല്‍ ഐ സി ഏജന്റുമായ സുബ്രഹ്‌മണ്യ ആര്‍ (44) മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബുധനാഴ്ച രാവിലെയാണ് മസ്തിഷ്‌ക്കാഘാതം ഉണ്ടായത്. ഉടനെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഉച്ചയോടെ മരണപ്പെട്ടു. മാന്യയിലെ സാമ്രാട്ട് ക്ലബ്ബിന്റെ ജോയന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. യക്ഷമിത്ര ക്ലബ്ബ് പ്രവര്‍ത്തകന്‍ കൂടിയായിരുന്നു.
മാതാവ്: ചന്ദ്രാവതി. ഭാര്യ: പരേതയായ ചന്ദ്രമ്മ. മകന്‍: ചന്ദ്രമൗലി. സഹോദരങ്ങള്‍: നിത്യാനന്ദ ആര്‍ (മാനേജര്‍, മാന്യ ജ്ഞാനോദയ സ്‌കൂള്‍), പൂര്‍ണ്ണിമ.
