കാസര്‍കോട്: തെക്കന്‍ കേരളത്തെ ഭീതിയിലാഴ്ത്തിയ കുപ്രസിദ്ധ മോഷ്ടാക്കളായ കുറുവ സംഘം കാസര്‍കോട് ജില്ലയിലും എത്തിയതായി സംശയം. കഴിഞ്ഞ ദിവസം പടന്നക്കാട്ടെ ഒരു വീട്ടിലെ സിസിടിവിയില്‍ മോഷ്ടാക്കളെന്നു സംശയിക്കുന്ന രണ്ടുപേരുടെ ചിത്രം പതിഞ്ഞതോടെ പൊലീസ് പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കുറുവ സംഘങ്ങളെ കുറിച്ചുളള ഭീതി പരത്തുന്ന പ്രചരണങ്ങള്‍ തുടരുന്നതിനിടയിലാണ് അപരിചിതരായ രണ്ടു യുവാക്കളുടെ ചിത്രം സിസിടിവി ക്യാമറയില്‍ പതിഞ്ഞത്. സംഭവം പൊലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്. അപരിചിതരെ കണ്ടാല്‍ ജാഗ്രത പാലിക്കണമെന്നും വിവരം അറിയിക്കണമെന്നും പൊലീസ് അറിയിച്ചു. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകള്‍:
ഫോണ്‍: 9497980928 വിഷ്ണുപ്രസാദ് എം വി(സബ് ഇന്‍സ്‌പെക്ടര്‍ നീലേശ്വരം), രാജേഷ് കെവി- 9497927904, ദിലീഷ് പള്ളിക്കൈ- 9497928799 (ജനമൈത്രി ബീറ്റ് ഓഫീസേഴ്‌സ്, നീലേശ്വരം പൊലീസ് സ്റ്റേഷന്‍).