കാസര്‍കോട്: കണ്ണൂര്‍ സര്‍വകലാശാല ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ കാമ്പസ് യൂണിയന്‍ ഉദ്ഘാടനം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിണ്ടിക്കേറ്റ് മെമ്പര്‍ ഡോ.എ. അശോകന്‍ നിര്‍വഹിച്ചു. കാമ്പസ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ പി.നിരഞ്ജന അധ്യക്ഷയായിരുന്നു. തിയറ്റര്‍ ആര്‍ട്ടിസ്റ്റും കേരള കള്‍ചറല്‍ ഡവലപ്‌മെന്റ് ഡയമണ്ട് ജൂബിലി ഫെലോഷിപ്പ് ജേതാവുമായ ആദര്‍ശ് ചന്ദ്രന്‍ ഫൈനാര്‍ട്‌സ് ഉദ്ഘാടനവും നിര്‍വഹിച്ചു. കോഴ്‌സ് ഡയറക്ടര്‍ കെ.സി. റിജുമോള്‍ മുഖ്യഭാഷണം നടത്തി. മുനിസിപ്പല്‍ കൗണ്‍സിലര്‍ മാമു ചാല, ബഹുഭാഷ പഠന കേന്ദ്രം ഡയറക്ടര്‍ ഡോ.എ.എം.ശ്രീധരന്‍, പി.ടി.എ പ്രസിഡന്റ് പി.ടി. ബെന്നി, സ്റ്റാഫ് അഡൈ്വസര്‍ പി.പി. ശോഭരാജ്, മുന്‍ കാമ്പസ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ഡി.നജുമുന്നിസ തുടങ്ങിയവര്‍ സംസാരിച്ചു. കാമ്പസ് യൂണിയന്‍ സെക്രട്ടറി ലക്ഷ്മി മഹേന്ദ്രന്‍ സ്വാഗതവുംഫൈന്‍ ആര്‍ട്ട്‌സ് സെക്രട്ടറി ആര്‍ദ്ര ബെന്നി നന്ദിയും പറഞ്ഞു.
