കാസര്‍കോട്: മാതാവിനൊപ്പം ഉറങ്ങി കിടന്ന 28 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചു. തെക്കില്‍, ഉക്രംപാടിയിലെ യുവതിയുടെ കുട്ടിയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ അനക്കമില്ലാതെ കാണപ്പെട്ട കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ശരീരം കരുവാളിച്ച നിലയിലാണ് കാണപ്പെട്ടതെന്നു മേല്‍പ്പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ഉറക്കത്തില്‍ ശ്വാസ തടസ്സം ഉണ്ടായതായിരിക്കാം മരണകാരണമായതെന്നാണ് പ്രാഥമിക സംശയം.
