കാസർകോട്: സൗദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന പൊസോട് സ്വദേശിനി മരിച്ചു. സത്യയടുക്കയിലെ സഫിയ (58) ആണ് മരിച്ചത്. രണ്ട് മാസം മുൻപുണ്ടായ അപകടത്തിൽ ഭർത്താവ് കുഞ്ഞഹമ്മദ്, മക്കളായ സവാദ്, ഷാഹിദ്, മരുമക്കളായ ഷംഷിറ, മുസ്ഹാന എന്നിവർക്കും പരിക്കേറ്റിരുന്നു. ഉപ്പള ഗേറ്റിനടുത്തെ അബ്‌ദുൾ റഹ്‌മാന്റെയും ഹവ്വമ്മയുടെയും മകളാണ് സഫിയ.
സഹോദങ്ങൾ: അബ്‌ദുല്ല, യൂസഫ്, മഹമൂദ്, അബ്‌ദുൽ ഖാദർ, ഉമ്മാലിയുമ്മ, ജമീല, സുബൈദ, താഹിറ.
