കാസര്‍കോട്: ലാബില്‍ പരിശോധനയ്ക്ക് എത്തിയ പതിനഞ്ചുകാരിയെ ദേഹോപദ്രവം ചെയ്തുവെന്ന പരാതിയില്‍ ലാബ് ഉടമസ്ഥനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചു. നീലേശ്വരം, പേരോലിലെ ശ്രീകാന്തി(48)നെയാണ് നീലേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. നവംബര്‍ 23ന് ആണ് കേസിനാസ്പദമായ സംഭവം.