കാസര്‍കോട്: സി.പി.എം നീലേശ്വരം ഏരിയാ കമ്മിറ്റി അംഗം ശശീന്ദ്രന്‍ മടിക്കൈയുടെ പിതാവ് കിക്കാംകോട്ടെ വിപി കുഞ്ഞമ്പു (89 )അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ പരേതയായ പെരിയെടുത്ത് ലക്ഷ്മി. മറ്റു മക്കള്‍: ശ്യാമള (മോനാച്ച), ചന്ദ്രിക (കീക്കാം കോട്ട് ), ജയന്തി(പയ്യന്നൂര്‍). മരുമക്കള്‍: ലൈല(മടിക്കൈ സര്‍വീസ് സഹകരണ ബാങ്ക്), ഗോപാലന്‍ മോനാച്ച നാരായണന്‍ (കീക്കാം കോട്ട്), ഗോപി (പയ്യന്നൂര്‍). സംസ്‌കാരം വൈകീട്ട് നടക്കും.
