കാസര്‍കോട്: എലിവിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു.
പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിലെ നഴ്‌സ് തെക്കേ മാണിയാട്ട് സ്വദേശിനി കെ.വി.രജിത(24)യാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് രജിതയെ വിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയില്‍ വീട്ടില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ ഉടന്‍ തൃക്കരിപ്പൂരിലെ ആശുപത്രിയിലെത്തിച്ചിരുന്നു. ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒന്നര വര്‍ഷം മുമ്പായിരുന്നു യുവതിയുടെ വിവാഹം. ഭര്‍ത്താവ്: പ്രജീഷ് (കൊടക്കാട്). തെക്കെ മാണിയാട്ടെ ഭാസ്‌കരന്റെയും രാധാമണിയുടെയും മകളാണ്. സഹോദരന്‍. രഞ്ജിത്ത്. ചന്തേര പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. കാസര്‍കോട് ജനറലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
