കാസര്‍കോട്: പൈവളിഗെ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ലീഗ് നേതാവുമായ സെഡ് എ കയ്യാറിന്റെ പിതാവ് പിഎം മുഹമ്മദ് ഹാജി(72) അന്തരിച്ചു. ഞായറാഴ്ച രാവിലെ സുബ്ഹി നമസ്‌കാര സമയത്ത് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ഉപ്പളയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജോഡ്കല്‍ കയ്യാര്‍ സ്വദേശിയാണ്. അസ്മയാണ് ഭാര്യ. മറ്റുമക്കള്‍: ഇബ്രാഹിം ഇര്‍ഷാദ്, അബ്ദുല്‍ മന്‍സൂര്‍, അമീറ, നമീറ. മരുമക്കള്‍: ഫാത്തിമത്ത് സുനീന, ഫാളിയ, സൈനുദ്ദീന്‍, അബ്ദുല്‍ റസാഖ്. സഹോദരങ്ങള്‍: ഹുസൈന് ഹാജി, നഫീസ.
