നടന്‍ ഗിന്നസ് പക്രു ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തി. പതിനെട്ടാം പടി ചവിട്ടി അയ്യപ്പനെ കണ്ട സന്തോഷം ചലച്ചിത്ര താരം ഗിന്നസ് പക്രു പങ്കുവച്ചു. ഞായറാഴ്ച രാവിലെയാണ് അദ്ദേഹം പതിനെട്ടാം പടി ചവിട്ടിയത്. അയ്യപ്പ ദര്‍ശനം തന്നെ ഒരു ഊര്‍ജ്ജമാണ്. പതിനെട്ട് പടികളും പ്രത്യേക അനുഭവമാണ് നല്‍കുന്നതെന്ന് അയ്യപ്പനെ കണ്ട സന്തോഷം പങ്കുവച്ചുകൊണ്ട് ഗിന്നസ് പക്രു പറഞ്ഞു. ഇത് എട്ടാം തവണയാണ് താരം സന്നിധാനത്ത് എത്തുന്നത്. ഓരോ തവണയും കൂടുതല്‍ മെച്ചപ്പെടുന്ന ഇവിടത്തെ സൗകര്യങ്ങളെ കുറിച്ച് സംസാരിച്ചു. ശബരിമലയില്‍ സുരക്ഷ ഒരുക്കുന്ന പൊലീസ് സംവിധാനത്തെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. ഇവിടെ വന്ന് ഭഗവാനെ തൊഴുത് പോകുന്നവര്‍ക്ക് ആയുഷ്‌കാലം മുഴുവന്‍ ആ ഊര്‍ജം കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. അയ്യപ്പനെ തൊഴുമ്പോള്‍ അയ്യപ്പന്‍ മാത്രമാണ് മനസില്‍. ആ സമയം മറ്റൊന്നും മനസില്‍ വരില്ല. ശരണം വിളിക്കള്‍ക്കിടയില്‍ അയ്യപ്പനെ കാണുമ്പോഴുള്ള അനുഭവം കണ്ടവര്‍ക്ക് മാത്രമേ മനസിലാകൂ. മലകയറ്റം കുറച്ച് ബുദ്ധിമുട്ടായിരുന്നു. സമയം എടുത്ത് ഓരോ പോയന്റിലും വിശ്രമിച്ച് സാവകാശമാണ് കയറിയത്. കുറച്ചു ദൂരം കൂടെയുണ്ടായിരുന്നവര്‍ എടുത്തു. മല നടന്നുകയറുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് മല കയറിയത്. ശബരി മല ലോഡ്ജിലായിരുന്നു താമസമെന്ന് ഗിന്നസ് പക്രു പറഞ്ഞു. ബന്ധുക്കളായ അഞ്ചുപേര്‍ക്കൊപ്പമായിരുന്നു ഗിന്നസ് പക്രുവിന്റെ ശബരിമല ദര്‍ശനം. തിരക്കിനെ കൃത്യമായി നിയന്ത്രിച്ച് ഓരോ ഭക്തനും ദര്‍ശനം സാധ്യമാക്കുന്നുണ്ട്. ശബരിമല മുഴുവന്‍ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പവിത്രം ശബരിമലയുടെ കൃത്യമായ നടത്തിപ്പ് വലിയ വ്യത്യാസമാണ് ശബരിമലയില്‍ വരുത്തിയത്.
അതോടൊപ്പം ഓരോ ഭക്തനും ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടുത്താതെ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ദര്‍ശന ശേഷം തന്ത്രിയെയും മേല്‍ശാന്തിയെയും കണ്ട ശേഷമാണ് ഗിന്നസ് പക്രു മലയിറങ്ങിയത്.