കാസര്‍കോട്: പിലിക്കോട് മട്ടലായിയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചു പരിക്കേറ്റ ഓട്ടോഡ്രൈവര്‍ മരിച്ചു.
കൊടക്കാട് വലിയപൊയില്‍ സ്വദേശി പുളുക്കൂല്‍ ദാമോദരന്‍(60) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ദേശീയപാത മട്ടലായി ശ്രീരാമ ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. കാറും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റ ഓട്ടോഡ്രൈവറെയും രണ്ട് യാത്രക്കാരെയും ഉടന്‍ തന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ദാമോദരനെ പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും മരിച്ചു.
