-പി.പി ചെറിയാന്‍
ഡാളസ്: അക്രമാസക്തമായ കുറ്റകൃത്യങ്ങളില്‍ ആരോപണ വിധേയരാവുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്താന്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഡാളസ് നഗരം സഹായിക്കുമെന്നു മേയര്‍ എറിക് ജോണ്‍സണ്‍ പറഞ്ഞു. യു.എസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തണമെന്നു ഫോക്‌സ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ജോണ്‍സണ്‍ പറഞ്ഞു. അനധികൃത കുടിയേറ്റം ഡാളസിന്റെ സ്‌കൂള്‍-ആശുപത്രി സംവിധാനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു. ജനങ്ങള്‍ ഇതു തിരിച്ചറിയണമെന്നു മേയര്‍ പറഞ്ഞു.
![](https://malayalam.karavaldaily.com/wp-content/uploads/2025/02/inbound4274960144105626819.jpg)