അബുദാബി: അബുദാബി കാസ്രോട്ടാർ കൂട്ടായ്മ പത്താം വാർഷികാഘോഷം പത്തര മാറ്റിലാക്കുന്നതിനു തയ്യാറെടുപ്പാരംഭിച്ചു. ഇതിന്റെ ഭാഗമായി വാർഷികാഘോഷ പരിപാടിയുടെ ലോഗോ ആഹ്ളാദകരമായ അന്തരീക്ഷത്തിൽ പ്രകാശനം ചെയ്തു. ദുബൈ സൈഫ് ലൈൻ ഓഫീസിൽ നടന്ന ചടങ്ങിൽ കൂട്ടായ്മ ചെയർമാൻ ഡോ. അബൂബക്കർ കുറ്റിക്കോൽ പ്രകാശനകർമ്മം നിർവഹിച്ചു. മുഖ്യ അതിഥിയായി യുവവ്യവസായി ആസിഫ് മേൽപറമ്പ്, അസീസ് കമാലിയ, ഹനീഫ് കറാമ തുടങ്ങിയവരും
അബുദാബി കാസ്രോട്ടാർ കൂട്ടായ്മ ബോർഡ്
എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.
ഡിസംബർ 22 ന് അബൂദാബി സായിദ് സ്പോർട്സ് ഗ്രൗണ്ടിൽ ക്രിക്കറ്റ് മാച്ചും, ജനുവരി 11ന് അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ടെലിവിഷൻ റിയാലിറ്റി ഷോയും ഇന്ത്യൻ ഐഡൽ വിജയിയും അജിന്റെ കലാപരിപാടിയും ഉണ്ടാവും. ഫെബ്രുവരി 15ന് അബുദാബി അൽ ദഫ്‌റ മൈതാനത്ത് സോക്കർ ഫെസ്റ്റു സംഘടിപ്പിക്കും.