ഭരണഘടനാവിരുദ്ധ പ്രസംഗം:മന്ത്രി സജി ചെറിയാന് തിരിച്ചടി; തുടരന്വേഷണത്തിനു ഹൈക്കോടതി ഉത്തരവ്

കൊച്ചി: ഭരണഘടനയെ വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍ പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ കുറിച്ച് തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. സംസ്ഥാന പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് സംഘം കേസ് വീണ്ടും അന്വേഷിക്കണമെന്നാണ് കോടതി ഉത്തരവ്. കുന്തം, കുടച്ചക്രം എന്നീ വാക്കുകള്‍ ഉപയോഗിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും അന്വേഷണത്തില്‍ വീഴ്ച ഉണ്ടായെന്നും വീഡിയോക്ലിപ്പുകളും വേണ്ട രീതിയില്‍ പരിശോധിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു.
2022 ജുലായ് മൂന്നിനായിരുന്നു മന്ത്രി സജി ചെറിയാന്‍ മല്ലപ്പള്ളിയില്‍ വിവാദ പ്രസംഗം നടത്തിയത്. ഇതു സംബന്ധിച്ച് കീഴ്‌വായൂര്‍ പൊലീസ് അന്വേഷണം നടത്തുകയും ക്ലീന്‍ ചീറ്റു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതിനെതിരെ അഭിഭാഷകനായ എം. ബൈജു നോയല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബി എല്‍ ഒ ആത്മഹത്യ ചെയ്തത് അമിത ജോലി സമ്മര്‍ദ്ദം മൂലമെന്ന് ആരോപണം; ഉന്നതതല അന്വേഷണം നടത്തുമെന്ന് ആര്‍ ഡി ഒ ഉറപ്പു നല്‍കി, തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി

You cannot copy content of this page