കാസര്‍കോട്: റിട്ട. ഗ്രാമീണ ബാങ്ക് മാനേജര്‍ ഉപ്പള, ചെറുഗോളിയിലെ സി. രാമചന്ദ്ര (70) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണ രാമചന്ദ്രയെ ഉപ്പളയിലെ ആശുപത്രിയിലും പിന്നീട് ദേര്‍ളക്കട്ടയിലെ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ജയന്തി. മക്കള്‍: സായിപ്രസാദ്, മധുസൂദന. മരുമകള്‍: ഐശ്വര്യ. സഹോദരന്‍: ഭാസ്‌കര.
സര്‍വ്വീസില്‍ നിന്നു വിരമിച്ചതിനു ശേഷം ആധ്യാത്മിക രംഗങ്ങളില്‍ സജീവമായിരുന്ന രാമചന്ദ്ര വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ട്യൂഷന്‍ ക്ലാസുകളും നല്‍കി വരികയായിരുന്നു.