ഇലക്ട്രിക് വാഹന ഷോറൂമിൽ തീപിടിത്തം; ക്യാബിനിലായിരുന്ന പ്രിയയ്ക്ക് പുറത്തിറങ്ങാനായില്ല, 20കാരിയായ കാഷ്യർക്ക് ദാരുണാന്ത്യം, 45 സ്കൂട്ടറുകൾ കത്തിനശിച്ചു

ബംഗളൂരു: ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ വൻ തീപിടിത്തം. അകത്തു കുടുങ്ങിയ യുവതിക്ക് ദാരുണാന്ത്യം. ഒരാൾക്ക് പരിക്കേറ്റു. 45ലേറെ ഇലക്ട്രിക് സ്കൂട്ടറുകൾ കത്തിനശിച്ചു. ബംഗളൂരുവിലെ ഡോ രാജ്കുമാർ റോഡിലെ ഇലക്ട്രിക് വാഹന ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. ഷോറൂമിലെ കാഷ്യറായിരുന്ന രാമചന്ദ്രപുര സ്വദേശിനി പ്രിയ(20) ആണ് മരിച്ചത്.
നവരംഗ് ജംഗ്ഷനു സമീപമുള്ള മൈ ഇവി സ്റ്റോറിൽ വൈകുന്നേരം 5.30 ഓടെയാണ് സംഭവം നടന്നത്. ഷോറൂമിലെ കാഷ്യറായിരുന്ന പ്രിയയ്ക്ക് തീപിടിത്തമുണ്ടായപ്പോൾ പുറത്തിറങ്ങാനായില്ല. പ്രിയ ഇരുന്ന ക്യാബിനിൽ തീയും പുകയും നിറഞ്ഞിരുന്നു. പ്രിയ ശ്വാസം കിട്ടാതെയും പൊള്ളലേറ്റുമാണ് മരിച്ചത്. ബുധനാഴ്ച ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് ദാരുണാന്ത്യം. അഞ്ച് ജീവനക്കാർ രക്ഷപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
അഗ്നിശമന സേന ഉടനെ സ്ഥലത്തെത്തി, മൂന്ന് ഫയർ എഞ്ചിനുകൾ ഉപയോഗിച്ചാണ് തീയണച്ചത്. അപകടങ്ങൾ ഒഴിവാക്കാൻ സിറ്റി ട്രാഫിക് പൊലീസ് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. മുൻകരുതലിന്‍റെ ഭാഗമായി സമീപത്തെ കെട്ടിടങ്ങളിലെ താമസക്കാരെയും കടകളിലുണ്ടായിരുന്നവരെയും ഒഴിപ്പിച്ചിരുന്നു. സ്റ്റോറിലുണ്ടായ ഷോർട്ട് സർക്യൂട്ടാണോ അതോ സ്കൂട്ടർ ചാർജ് ചെയ്യുമ്പോൾ ബാറ്ററി പൊട്ടിത്തെറിച്ചതാണോ തീപിടിത്തത്തിന് കാരണം എന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
വൊര്‍ക്കാടി, മജീര്‍പ്പള്ളയില്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയി; ഹൊസബെട്ടുവില്‍ കള്ളതോക്കും വെടിയുണ്ടകളും പിടികൂടി, നിരവധി കേസുകളിലെ പ്രതികളടക്കം 7 പേര്‍ മഞ്ചേശ്വരത്ത് അറസ്റ്റില്‍

You cannot copy content of this page