റോക്സ്ബറിയില്‍ നായയുടെ ആക്രമണം; 73 കാരിക്കു ദാരുണാന്ത്യം, രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്

-പി പി ചെറിയാന്‍

ബോസ്റ്റണ്‍: തിങ്കളാഴ്ച ഉച്ചയ്ക്ക് ബോസ്റ്റണിലെ റോക്സ്ബറി പരിസരത്ത് നായ കടിച്ചു പരിക്കേറ്റ 73കാരി മരിച്ചതായി ചൊവ്വാഴ്ച രാവിലെ പൊലീസ് അറിയിച്ചു.
ആക്രമണത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും രണ്ട് ബോസ്റ്റണ്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റോക്സ്ബറിയില്‍ നിന്നുള്ള 73കാരിയായ ജെറിലിന്‍ ബ്രാഡി-മക്ഗിന്നിസ് ആണ് മരിച്ചത്. അവരുടെ ഭര്‍ത്താവിനു ഗുരുതരമായി പരിക്കേറ്റു. അക്രമകാരിയായ നായയെ ഒരു ഉദ്യോഗസ്ഥന്‍ വെടിവച്ചു. പരിക്കേറ്റ് ചികിത്സയ്ക്കായി ഏഞ്ചല്‍ അനിമല്‍ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയി. നായയെ ഉടമയുടെ മകന്റെ സമ്മതത്തോടെ ദയാവധം നടത്തി.
റോക്‌സ്ബറിയിലെ ഡെന്നിസണ്‍ സ്ട്രീറ്റില്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍, നായയുടെ ആക്രമണത്തിന് ഇരയായ രണ്ട് മുതിര്‍ന്നവരെ കണ്ടെത്തി സഹായിക്കാന്‍ ശ്രമിക്കുന്നതിനിടെ തിരിച്ചെത്തിയ നായ അവരെയും ആക്രമിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാനെ വധിക്കാന്‍ ശ്രമിച്ച കേസ്: മാവോയിസ്റ്റ് നേതാവ് സോമനെ കാസര്‍കോട്ടെത്തിച്ച് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു; വിക്രംഗൗഡയെ വെടിവെച്ചു കൊന്ന പശ്ചാത്തലത്തില്‍ പ്രതിയെ എത്തിച്ചത് വന്‍ സുരക്ഷയോടെ

You cannot copy content of this page