കാസര്‍കോട്: മൂന്നു ദിവസം മുമ്പ് കാണാതായ ആളെ കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്ക, കാടമനയിലെ ബന്ധുവീട്ടില്‍ താമസക്കാരനായ കര്‍ണ്ണാടക, ബജ്‌പെ സ്വദേശി കൃഷ്ണനായിക് (62)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ നേരത്തെ മരണപ്പെട്ടതിനാല്‍ മാടത്തടുക്കയിലുള്ള ബന്ധുവിന്റെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു കൃഷ്ണനായിക്. മൂന്നു ദിവസം മുമ്പു കാണാതായ ഇയാളെ കണ്ടെത്താന്‍ ബന്ധുവീടുകളിലും മറ്റും അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് തിങ്കളാഴ്ച വൈകുന്നേരം 5.30 മണിയോടെ വീടിനു സമീപത്തെ കാട്ടില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അന്വേഷിച്ച് നോക്കിയപ്പോഴാണ് കൃഷ്ണനായികിന്റെ മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് ബദിയഡുക്ക പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിലൂടെ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.
സഹോദരങ്ങള്‍: മഹാലിംഗനായിക്, പരേതനായ ഗോവിന്ദനായിക്, ലക്ഷ്മി.