-പി പി ചെറിയാന്‍
ന്യൂയോര്‍ക്ക്: മാന്‍ഹട്ടനില്‍ തിങ്കളാഴ്ച നടന്ന അക്രമത്തില്‍ രണ്ടു പേര്‍ കുത്തേറ്റു മരിച്ചു. മൂന്നാമനെ ഗുരുതരമായി പരിക്കേല്‍പ്പിച്ചു. മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 51 കാരനായ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോലിസ്ഥലത്ത് നിന്നിരുന്ന 36 കാരനായ ഒരു നിര്‍മ്മാണ തൊഴിലാളിയെയാണ് ആയുധവുമായെത്തിയ പ്രതി ആദ്യം കുത്തിക്കൊലപ്പെടുത്തിയത്. രണ്ട് മണിക്കൂറിന് ശേഷം, മാന്‍ഹട്ടന്‍ ദ്വീപിന് കുറുകെ, ഈസ്റ്റ് 30 സ്ട്രീറ്റിന് സമീപമുള്ള ഈസ്റ്റ് നദിയില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന 68വയസ്സുകാരനെ അക്രമിച്ചു കൊലപ്പെടുത്തി.
തുടര്‍ന്ന് 42-ആം സ്ട്രീറ്റിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തിന് സമീപം 36 വയസ്സുള്ള ഒരു സ്ത്രീയെ പല തവണ കുത്തിപ്പരിക്കേല്‍പ്പിച്ചു. അവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. വഴിയാത്രക്കാരനായ ഒരു കാബ്‌ഡ്രൈവര്‍ മൂന്നാമത്തെ ആക്രമണം കാണുകയും അടുത്തുള്ള ഫസ്റ്റ് അവന്യൂവിലും ഈസ്റ്റ് 46-ാം സ്ട്രീറ്റിലും പൊലീസിനെ അറിയിക്കുകയും ചെയ്തു. ഉടന്‍ തന്നെ ഉദ്യോഗസ്ഥന്‍ പ്രതിയെ പിടികൂടി.
2024-ല്‍ ഇതുവരെ ന്യൂയോര്‍ക്ക് സിറ്റിയിലെ കൊലപാതകങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ 14%കുറവായിരുന്നു. എന്നാല്‍ ഗുരുതരമായ ആക്രമണങ്ങള്‍ 12% വര്‍ദ്ധിച്ചതായി പൊലീസ് സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നു.
ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയിലെ പരാജയമാണ് തിങ്കളാഴ്ചത്തെ അക്രമമെന്ന് ഡെമോക്രാറ്റായ പ്രവര്‍ത്തകര്‍ ആരോപിച്ചു. തിങ്കളാഴ്ച നടന്ന അക്രമത്തിലെ പ്രതി, ഭവനരഹിതനാണ്, ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടയാളും കഴിഞ്ഞ മാസം ഒരു വലിയ മോഷണക്കേസില്‍ അറസ്റ്റിലായ ആളുമാണെന്ന് പൊലീസ് പറഞ്ഞു.