കണ്ണൂര്‍: 13കാരനെ ഒരു വര്‍ഷത്തോളം നിരന്തരമായി പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം, മംഗലം, കോട്ടായി സ്വദേശി തിരുത്തിപ്പറമ്പില്‍ ടി.പി നസീബി (38)നെയാണ് പരിയാരം പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി വിനീഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. നിലവില്‍ പേരാമ്പ്രയിലെ ഒരു മദ്രസയില്‍ അധ്യാപകനാണ്. നസീബ് നേരത്തെ പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു മദ്രസയില്‍ അധ്യാപകനായിരുന്നു. ആ സമയത്തായിരുന്നു പീഡനം. കഴിഞ്ഞ ദിവസമാണ് നസീബിനെതിരെ പരിയാരം പൊലീസ് കേസെടുത്തത്. നേരത്തെ ചിറ്റാരിക്കാല്‍ പൊലീസും ഇയാള്‍ക്കെതിരെ സമാന രീതിയിലുള്ള കേസെടുത്തിരുന്നു.
