പുത്തൂര്‍: ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവിനു ദാരുണാന്ത്യം. പുത്തൂര്‍, തിങ്കളാടി,മജ്ജറടുക്കയിലെ രാമണ്ണ പൂജാരിയുടെ മകന്‍ ജഗദീഷ് (26) ആണ് മരിച്ചത്. ബംഗ്‌ളൂരു, ഷിറാടി, ചാമുണ്ഡേശ്വരി ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം പുത്തൂര്‍, നെല്ലിയാടിയില്‍ എത്തിയപ്പോഴാണ് അപകടത്തില്‍ പെട്ടത്. കാറില്‍ ഉണ്ടായിരുന്ന മറ്റു യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.