കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ റേഷന്‍ വ്യാപാരികള്‍ ചൊവ്വാഴ്ച കടകള്‍ അടച്ചിടും. സെപ്റ്റംബര്‍, ഒക്ടോബര്‍, മാസങ്ങളിലെ കമ്മിഷന്‍ നല്‍കാത്തതിലും റേഷന്‍ വ്യാപാരികളോട് ഗവണ്‍മെന്റ് കാട്ടുന്ന കടുത്ത അവഗണനയിലും പ്രതിഷേധിച്ചാണ് കടകള്‍ അടച്ചിടുന്നത്. വാതില്‍പ്പടി വിതരണം കൃത്യമായി നടത്തുക, വേതന പാക്കേജ് പരിഷ്‌ക്കരണം പുനപരിശോധിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങള്‍ മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. ഈ ആവശ്യങ്ങളില്‍ സര്‍ക്കാരില്‍ നിന്ന് യാതൊരു നടപടിയും ഉണ്ടാവാത്തതില്‍ പ്രതിഷേധിച്ച് 19ന് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടകള്‍ അടച്ചിട്ട് താലൂക്ക് ആസ്ഥാനങ്ങളില്‍ ധര്‍ണ്ണ നടത്തും. മഞ്ചേശ്വരം, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളില്‍ വ്യാപരികള്‍ ധര്‍ണ്ണ നടത്തും.
