കാസര്‍കോട്: യുവാവിനെ ക്വാര്‍ട്ടേഴ്‌സിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണ്ണാടക, വിട്‌ള സ്വദേശി അശോക (40)യെ ആണ് പൈവളിഗെ, കുരുടപ്പദവിലെ ക്വാര്‍ട്ടേഴ്‌സിനകത്തു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുമാസം മുമ്പാണ് ഇയാള്‍ ഇവിടെ താമസം ആരംഭിച്ചത്. ഞായറാഴ്ച രാത്രി ഇയാളുടെ മുറിയില്‍ നിന്നു അനക്കങ്ങളൊന്നും കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ക്വാര്‍ട്ടേഴ്‌സ് ഉടമ എം. അബൂബക്കറിന്റെ പരാതി പ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.