പി പി ചെറിയാന്‍
ന്യൂയോര്‍ക്ക്(എപി): കവറില്‍ നിറച്ച ഗ്രിംവേ ഫാംസ് വില്‍ക്കുന്ന ഓര്‍ഗാനിക് കാരറ്റ് കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഒരാള്‍ മരിക്കുകയും ഡസന്‍ കണക്കിന് ആളുകള്‍ക്ക് ഇ.കോളി ബാധികുകയും ചെയ്തു. ഫെഡറല്‍ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഗ്രിംവേ ഫാംസ് വില്‍ക്കുന്ന ഓര്‍ഗാനിക് ബേബി ക്യാരറ്റ് കഴിച്ച് 18 സംസ്ഥാനങ്ങളിലായി 39 പേര്‍ക്ക് രോഗം ബാധിക്കുകയും 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കാല്‍-ഓര്‍ഗാനിക്, നേച്ചേഴ്സ് പ്രോമിസ്, ഒ-ഓര്‍ഗാനിക്സ്, ട്രേഡര്‍ ജോസ്, വെഗ്മാന്‍സ് തുടങ്ങി ഒന്നിലധികം ബ്രാന്‍ഡുകളില്‍ ബാഗുകളില്‍ വില്‍പനക്ക് എത്തിച്ച മുഴുവന്‍ ബേബി ഓര്‍ഗാനിക് കാരറ്റും ഉള്‍പ്പെടുന്ന ക്യാരറ്റുകള്‍ കാലിഫോര്‍ണിയയിലെ ബേക്കേഴ്സ് ഫില്‍ഡിലുള്ള ഗ്രിംവേ ഫാംസ് തിരിച്ചുവിളിപ്പിച്ചു. തിരിച്ചുവിളിച്ച ബാഗ് കാരറ്റ് കഴിക്കരുതെന്നും റഫ്രിജറേറ്ററുകളോ ഫ്രീസറുകളോ പരിശോധിച്ച് വിവരണത്തിന് അനുയോജ്യമായ ഏതെങ്കിലും കാരറ്റ് വലിച്ചെറിയണമെന്നും സിഡിസി ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. രോഗബാധിതരില്‍ ഭൂരിഭാഗവും ന്യൂയോര്‍ക്ക്, മിനസോട്ട, വാഷിംഗ്ടണ്‍, കാലിഫോര്‍ണിയ, ഒറിഗോണ്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരാണ്. എന്നിരുന്നാലും രാജ്യത്തുടനീളമുള്ള മറ്റു സംസ്ഥാനങ്ങളിലും അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സിഡിസി പറയുന്നു.