കാസര്‍കോട്: ടിപ്പര്‍ ലോറി ഉടമയെ കാണാതായി. പനയാല്‍, കോട്ടപ്പാറ, പൊടിപ്പള്ളത്തു താമസിക്കുന്ന സുരേഷി (45)നെയാണ് കാണാതായത്. വെള്ളിയാഴ്ച രാവിലെയാണ് സുരേഷ് ടിപ്പര്‍ ലോറിയുമായി വീട്ടില്‍ നിന്നു പോയത്. ഇതിനിടയില്‍ ഒരു സുഹൃത്തിന്റെ ഫോണിലേക്ക് സന്ദേശം അയച്ചതായും പറയുന്നു. സുഹൃത്തുക്കളും ബന്ധുക്കളും നടത്തിയ അന്വേഷണത്തില്‍ സുരേഷിന്റെ ടിപ്പര്‍ലോറി മാവുങ്കാലിലെ ഒരു വര്‍ക്ക് ഷോപ്പില്‍ കണ്ടെത്തി. മംഗ്‌ളൂരുവിലേക്ക് പോകുന്നുവെന്നാണ് വര്‍ക്ക് ഷോപ്പില്‍ ഉണ്ടായിരുന്നവരോട് പറഞ്ഞിരുന്നത്.
ഉച്ച കഴിഞ്ഞ് സുരേഷിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബന്ധുവായ പനയാല്‍, പള്ളാരത്തെ മണികണ്ഠന്‍ നല്‍കിയ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
