പാലക്കാട്: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ സന്ദീപ് വാര്യര്‍ ബലിദാനികളെ വഞ്ചിച്ചിരിക്കുകയാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു. സന്ദീപിനെതിരെ നേരത്തെ പാര്‍ട്ടി നടപടിയെടുത്തിട്ടുണ്ട്. രാഷ്ട്രീയ മര്യാദ വച്ച് അതിന്റെ കാരണം പറയുന്നില്ല. നേരത്തെ ഉണ്ടാക്കിയ തിരക്കഥ പ്രകാരമാണ് സന്ദീപ് വാര്യര്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സന്ദീപിനു വലിയ കസേരകള്‍ കിട്ടട്ടെ-കെ സുരേന്ദ്രന്‍ പരിഹാസത്തോടെ പറഞ്ഞു. സന്ദീപിന്റെ പാര്‍ട്ടി മാറ്റം കേരളത്തില്‍ ഒരു രാഷ്ട്രീയ ചലനവും ഉണ്ടാക്കില്ല. കോണ്‍ഗ്രസ് തകര്‍ന്നടിയും-അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് 180 സംസ്ഥാന കമ്മിറ്റി അംഗങ്ങളുണ്ട്. അവരില്‍ ഒരാള്‍ മാത്രമാണ് സന്ദീപ്-സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
