കാസര്‍കോട്: വെള്ളരിക്കുണ്ട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പുലിയംകുളത്ത് യുവാവിനെയും പ്ലസ്ടു വിദ്യാര്‍ത്ഥിനിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുലിയംകുളം, നെല്ലിയറ കോളനിയിലെ രാഘവന്റെ മകന്‍ രാജേഷ് (24), പ്ലസ്ടു വിദ്യാര്‍ത്ഥിനി ഇടത്തോട്, പായാളം കോളനിയിലെ ലാവണ്യ എന്നിവരാണ് മരിച്ചത്. മാലോത്ത്കസബ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് ലാവണ്യ. ഇരുവരും പ്രണയത്തിലായിരുന്നുവെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെ രാജേഷിന്റെ വീടിന് സമീപത്തെ മരത്തിലാണ് ഇരുവരെയും തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.
വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേ ഉള്ളു.