ശിശുദിനത്തിൽ സ്കൂൾ പരിസരത്ത് റെയ്ഡ്; 70 കേസുകൾ രജിസ്റ്റർ ചെയ്തു, പിഴയും ഈടാക്കി

കാസർകോട്: ശിശുദിനത്തോടനുബന്ധിച്ചു വിദ്യാലങ്ങളുടെ ചുറ്റുപാടും പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ ജില്ലയിൽ രജിസ്റ്റർ ചെയ്തത് എഴുപതോളം കേസുകൾ. ജില്ലാ പൊലീസ് മേധാവി ഡി ശില്പയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് പരിശോധന നടന്നത്. വിവിധ സ്റ്റേഷനുകളിലായി മൊത്തം 70 പെറ്റി കേസ്സുകളും 4 ക്രിമിനല്‍ കേസ്സുകളും രജിസ്റ്റർ ചെയ്തു. ഇതിലുടെ ആകെ 14,000 രൂപയും പിഴ ഇനത്തില്‍ ഈടക്കിയിട്ടുണ്ട്.വിദ്യാലയ പരിസരങ്ങളില്‍ ലഹരി വസ്തുക്കള്‍ ഇല്ലാതാക്കാനായി പ്രത്യേക പരിശോധന ഏര്‍പ്പെടുത്തി വരികയാണ്. കുട്ടികള്‍ക്ക് ഇടയില്‍ പുകയിലഉല്പന്നങ്ങളുടെയും മറ്റ് ലഹരി വസ്തുക്കളുടെയും ലഭ്യത പൂര്‍ണമായും ഒഴിവാക്കാനായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നിരവധി പരിപാടികള്‍ പൊലീസ് ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിന്‍റെ ഭാഗമായിരുന്നു ശിശുദിനത്തോടനുബന്ധിച്ചുള്ള ഈ പ്രത്യേക പരിശോധന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page