കാസര്‍കോട്: ചെര്‍ക്കള സിഎം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഹൃദയാലയം പ്രവര്‍ത്തനം തുടങ്ങി. 24 മണിക്കൂറും കാര്‍ഡിയോളജിസ്റ്റിന്റെ സേവനം ലഭിക്കുന്ന എഐ സംവിധാനമുള്ള അതിന്യൂതനമായ കാത്ത്‌ലാബാണ് ഹൃദയാലയത്തില്‍ ഒരുക്കിയിട്ടുള്ളത്. ഇനി ഹൃദയത്തിന്റെ രോഗശമനത്തിന് മംഗളൂരുവിനെയും, അയല്‍ജില്ലയേയും ആശ്രയിക്കേണ്ട ആവശ്യമില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഹൃദയാലയം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എല്‍.എ നെല്ലിക്കുന്ന് എം.എല്‍എ അദ്ധ്യക്ഷത വഹിച്ചു. ഡോ.മൊയ്തീന്‍ ജാസറലി സ്വാഗതം പറഞ്ഞു. എന്‍.എ അബൂബര്‍, ചീഫ് കാര്‍ഡിയോളജിസ്റ്റ് ഡോ.അബ്ദുള്‍ നവാഫ്, സി.ടി അഹമ്മദ് അലി, എം.എസ് തങ്ങള്‍ ഓലമുണ്ട, ഷംസുദ്ദീന്‍ പാലക്കി, ഷാനവാസ് പാദൂര്‍, നാസര്‍ ഫൈസി കൂടത്തായി, മുനീര്‍ഹാജി കമ്പാര്‍, റഷീദ് ബെളിഞ്ചം, ഖലീല്‍ ഉദവി, അബ്ദുള്‍ഖാദര്‍ മദനി പള്ളംങ്കോട്, ശ്രീരാം രാധാകൃഷ്ണന്‍, റവ.ഫാദര്‍ മാത്യൂബേബി, സയ്യദ് ഹുസൈന്‍ തങ്ങള്‍, മുഹമ്മദ് ഹനീഫ ടി.എം.എ കരിം, ഹാജി ചെര്‍ക്കളം മുഹമ്മദ്, ഡോ. അന്‍ജുഷ ജോസ്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, എ.ബി. ഷാഫി, മാഹിന്‍ കേളോട്ട്, കെ.ബി.മുഹമ്മദ്കുഞ്ഞി, ബേര്‍ക്ക അബ്ദുല്ലകുഞ്ഞി ഹാജി, എംഎസ് മഹമ്മൂദ്, ഹനീഫ് ഉദവി, മൂസ ബി ചെര്‍ക്കള പ്രസംഗിച്ചു. പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ ബി.അഷറഫ്
നന്ദി പറഞ്ഞു. ചടങ്ങില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാം സ്ഥാനം നേടിയ അംഗടിമുഗര്‍ സ്‌കൂളിലെ നിയാസ് അഹമ്മദിനെ ആശുപത്രി ചെയര്‍മാന്‍ സി.എം അബ്ദുര്‍ഖാദര്‍ ഹാജി ആദരിച്ചു.
