കാസര്‍കോട്: ഒരാഴ്ച മുമ്പ് ഭാര്യാവീട്ടിലെത്തിയ യുവാവിനെ കുളിമുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടക്കാട്, ഓലാട്ടെ രവി-കമല ദമ്പതികളുടെ മകന്‍ എം. വിജേഷ് (34) ആണ് സൂരംബയലിലെ ഭാര്യാവീട്ടില്‍ ജീവനൊടുക്കിയത്. ഒരാഴ്ച മുമ്പാണ് ഭാര്യയെയും മക്കളെയും കൂട്ടി വിജേഷ് സൂരംബയലില്‍ എത്തിയത്.
വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് കുളിമുറിയിലേക്ക് പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കുമ്പള പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടു പോയി സംസ്‌കരിച്ചു. ഭാര്യ: ദീപിക. മക്കള്‍: റിത്‌വിന്‍, റീതിക്. ഏകസഹോദരി ഉഷ.