ബുധനാഴ്ച ജോലിക്ക് എത്തിയില്ല, ഫ്ലാറ്റ് അടച്ച നിലയിലും, സൗദിയിൽ മലയാളി ദമ്പതികളെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: സൗദി അറേബ്യയിൽ താമസ സ്ഥലത്ത് മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കൽ ചിതറ സ്വദേശി ശരത്ത് (40), ഭാര്യ കൊല്ലം സ്വദേശി പ്രീതി (32) എന്നിവരാണ് മരിച്ചത്. അൽ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം ഉനൈസയിലെ താമസസ്ഥലത്താണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.മുറിയിൽ ശരത് തൂങ്ങിനിൽക്കുന്ന നിലയിലും പ്രീതി തറയിൽ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ബുധനാഴ്ച ജോലിക്ക് എത്താഞ്ഞതിനെ തുടർന്ന് സ്പോൺസർ ഫോണിൽ ബ ന്ധപ്പെട്ടിട്ടും കിട്ടാതെ അന്വേഷിച്ച് ഫ്ലാറ്റിലെത്തുകയായിരുന്നു.പൂട്ടിയ നിലയിലായിരുന്ന ഫ്ലാറ്റിൽ തട്ടിവിളിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടർന്ന് പൊലീസിന്റെ സഹായം തേടുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വാതിൽ തകർത്ത് അകത്ത് കയറി നോക്കുമ്പോഴാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ ബുറൈദ സെൻ ട്ര ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അതേസമയം മരണ കാരണങ്ങൾ വ്യക്തമല്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page