പി പി ചെറിയാന്‍
ഹൂസ്റ്റണ്‍: മരിച്ചുപോയ എട്ടുവയസ്സുള്ള സഹോദരന്റെ ജീര്‍ണിച്ച മൃതദേഹത്തിനൊപ്പം ഒരു വര്‍ഷത്തിലേറെയായി മലിനമായ സ്ഥലത്ത് ജീവിക്കാന്‍ മൂന്ന് മക്കളെ നിര്‍ബന്ധിച്ചതിന് മാതാവിന് ജഡ്ജി 50 വര്‍ഷം തടവുശിക്ഷ വിധിച്ചു. 38 കാരിയായ ഗ്ലോറിയ വില്യംസ് ശിക്ഷിക്കപ്പെടുന്നതിന് മുമ്പ് അഗാധമായ ഖേദം പ്രകടിപ്പിച്ചതായി ഹൂസ്റ്റണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു.
കാമുകന്‍ തല്ലിക്കൊന്ന 8 വയസ്സുകാരി കെന്‍ഡ്രിക് ലീയും മറ്റൊരു കുട്ടിയും ഉള്‍പെടേ പീഡനത്തിന് ഇരയായിരുന്നു. ഒരു കുട്ടിയെ പരിക്കേല്‍പ്പിച്ചതിന് ഒക്ടോബറില്‍ കുറ്റസമ്മതം നടത്തിയതിന് ശേഷമാണ് വില്യംസിന്റെ ശിക്ഷ, മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2020 നവംബറില്‍ കെന്‍ഡ്രിക്കിനെ രണ്ടാനച്ഛന്‍ ബ്രയാന്‍ കൗള്‍ട്ടര്‍ അടിച്ചു കൊന്നു. അന്ന് കെന്‍ഡ്രിക്ക് 8 വയസ്സായിരുന്നു. 2021 ഏപ്രിലില്‍ കെന്‍ഡ്രിക് കൊലക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പരോളില്ലാതെ കോള്‍ട്ടറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. വിചാരണ വേളയില്‍ കൊല്ലപ്പെട്ട എട്ടുവയുകാരിയുടെ സഹോദരനായ 10 വയസുകാരന്‍ കൗള്‍ട്ടര്‍ കെന്‍ഡ്രിക്കിനെ തല്ലിക്കൊന്നുവെന്ന് കോടതിയെ അറിയിച്ചിരുന്നു. സഹോദരിയുടെ പുറകിലും മറ്റും ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്യുമ്പോള്‍ താന്‍ മുറിയിലായിരുന്നു. കൗള്‍ട്ടര്‍ കെന്‍ഡ്രിക്കിന് മുകളില്‍ നീല പുതപ്പ് വയ്ക്കുന്നതും താന്‍ കണ്ടതായി കുട്ടി മൊഴി നല്‍കി. കെന്‍ഡ്രിക്കിന്റെ മൃതദേഹം പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞത് 15 വയസ്സുള്ള സഹോദരന്‍ 911 എന്ന നമ്പറില്‍ വിളിച്ചതോടെയാണ്.
അവനും ഇളയ സഹോദരന്മാരും മരിച്ച സഹോദരിക്കൊപ്പം ഒരു വര്‍ഷത്തോളമായി ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. ഈച്ചകളും പാറ്റകളും നിറഞ്ഞതും മലിനമായ ഹാരിസ് കൗണ്ടി അപ്പാര്‍ട്ട്മെന്റില്‍ അധികാരികള്‍ ഇവരെ കണ്ടെത്തുകയായിരുന്നു. പോഷകാഹാരക്കുറവു കാരണം മെലിഞ്ഞും വിശപ്പും ഉള്ളവരായിരുന്നു കുട്ടികള്‍.