കാസര്‍കോട്: 2.85 ലക്ഷം രൂപ കടം വാങ്ങി തിരികെ നല്‍കാതെ വഞ്ചിച്ചുവെന്ന കേസിലെ പ്രതി 10 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. നേരത്തെ ബി.സി റോഡ്, കന്യപ്പാടിയില്‍ താമസക്കാരിയും ഇപ്പോള്‍ കല്ലക്കട്ടയില്‍ താമസക്കാരിയുമായ കെ. നഫീസ (56)യെ ആണ് ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്തത്. 2014 ഒക്ടോബര്‍ 15ന് ആണ് കേസിനാസ്പദമായ സംഭവം. കൊടിയമ്മയിലെ സുമയ്യയില്‍ നിന്നു പണം വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്.
ബദിയഡുക്ക പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായ ഗോകുല്‍, ശ്രീനേഷ്, അനിത എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയതായി പൊലീസ് പറഞ്ഞു.
