കാസര്‍കോട്: അസുഖ ബാധിതനായി ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു.
ബേള ധര്‍ബ്ബത്തടുക്കയിലെ പരേതരായ മദറയുടേയും ലീലയുടേയും മകന്‍ അച്ചുത(50)യാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് മരണം. ഭാര്യ: യമുന. മക്കള്‍: അവിനാശ്, ഹര്‍ഷിത, ശ്വേത. ഏക മരുമകന്‍ കിരണ്‍. സഹോദരങ്ങള്‍: അശോക, ദയാനന്ദ, പരേതനായ കുശല.