ആലപ്പുഴ: വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിനു ബിരിയാണി ചലഞ്ച് നടത്തി കണ്ടെത്തിയ 1.20 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ആലപ്പുഴ, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍ കായംകുളം, പുതുപ്പള്ളി മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം സിബി ശിവരാജന്‍, ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡണ്ട് അമല്‍രാജ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
1200 ഓളം ബിരിയാണി 100 രൂപ പ്രകാരം വിതരണം ചെയ്താണ് പണം കണ്ടെത്തിയത്. ഇതിനു പുറമെ സംഭാവന വാങ്ങിയും തട്ടിപ്പ് നടത്തിയതായി കേസില്‍ പറയുന്നു. ഈ തുകയും സര്‍ക്കാരിനു നല്‍കിയിട്ടില്ല.
സിപിഎം നിയന്ത്രണത്തിലുള്ള ‘തണല്‍’ എന്ന കൂട്ടായ്മയുടെ പേരിലാണ് പണം പിരിച്ചത്. പണം നല്‍കാത്തതു സംബന്ധിച്ച് എ.ഐ.വൈ.എഫ് നേതാവ് നല്‍കിയ പരാതി പ്രകാരമാണ് കായംകുളം പൊലീസ് കേസെടുത്തത്.
