കണ്ണൂര്‍: മുന്‍ കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസിലെ ഒന്നാം പ്രതിയും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി.പി. ദിവ്യ കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനില്‍ ഹാജരായി. തിങ്കളാഴ്ച രാവിലെ 10.30നാണ് ദിവ്യ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ച്ച്.ഒ ശ്രീജിത്ത് കോടേരിയുടെ മുന്‍പില്‍ ഹാജരായി ഒപ്പിട്ടത്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മുതല്‍ 11 വരെയുള്ള സമയത്തിനുള്ളില്‍ ഹാജരാകണമെന്ന് ജാമ്യ വ്യവസ്ഥയില്‍ കോടതി ഉത്തരവിട്ടിരുന്നു. അര മണിക്കൂറോളമാണ് ദിവ്യ സ്റ്റേഷനില്‍ ചില വഴിച്ചത്. ദിവ്യ ഒപ്പിടാന്‍ എത്തുന്നുണ്ടെന്നറിഞ്ഞ് വന്‍ മാധ്യമപ്പട തന്നെ സ്റ്റേഷനിലെത്തിയിരുന്നു എന്തെങ്കിലും പറയാനുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചുവെങ്കിലും ഒന്നും പറയാനില്ലെന്നായിരുന്നു ദിവ്യയുടെ മറുപടി. പെട്ടെന്ന് തന്നെ അവര്‍ ടൗണ്‍ സ്റ്റേഷന് മുന്‍പില്‍ നിര്‍ത്തിയിട്ട കാറില്‍ പോവുകയും ചെയ്തു. ഇതിനിടെയില്‍ ജില്ലാ പഞ്ചായത്ത് ഓഫിസിന് മുന്‍പില്‍ തന്നെ കാണാനായി കാത്തുനിന്ന സഹപ്രവര്‍ത്തകരോട് കൈ വീശി യാത്ര പറഞ്ഞാണ് ദിവ്യ അഭിഭാഷകന്റെ കാറില്‍ മടങ്ങിയത്. ജില്ലാ പഞ്ചായത്തംഗം കെ.വി ബിജു, അഭിഭാഷകര്‍, പ്രദേശിക നേതാക്കള്‍ എന്നിവര്‍ ദിവ്യയോടൊപ്പമുണ്ടായിരുന്നു.
