സ്‌കൂള്‍ വിദ്യാര്‍ത്ഥി എലി വിഷം കഴിച്ച് മരിച്ചു. ആലപ്പുഴ തകഴി കല്ലേപ്പുറത്ത് മണിക്കുട്ടി (15)യാണ് മരിച്ചത്. വീട്ടില്‍ എലിയുടെ ശല്യത്തെ തുടര്‍ന്നാണ് തേങ്ങാപ്പൂളില്‍ വിഷം ചേര്‍ത്ത് വച്ചത്. വൈകിട്ട് സ്‌കൂള്‍ വിട്ടുവന്ന കുട്ടി ഇതറിയാതെ എടുത്തു കഴിച്ചതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. റാബിസ് വാക്‌സിനെടുത്ത ശേഷം ചലനശേഷി നഷ്ടപ്പെട്ട അമ്മൂമ്മയുടെ ചികിത്സയ്ക്കായി മാതാപിതാക്കള്‍ ആശുപത്രിയില്‍ പോയ സമയത്താണ് സംഭവം. അവശനിലയില്‍ കണ്ട കുട്ടിയെ വീട്ടുകാര്‍ ആദ്യം വണ്ടാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.