കാസര്‍കോട്: കുണ്ടംകുഴി സ്വദേശിയായ സൈനികനെ ഭോപ്പാലിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി കച്ചിയടുക്കം കൊല്ലരങ്കോട് സ്വദേശി ശോഭിത്ത് കുമാര്‍ (35) ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. കൊല്ലരങ്കോട് നാരായണന്റെയും ശാന്തയുടെയും മകനാണ്. ഭാര്യ: രേഷ്മ. മൂന്നുവസയുള്ള കുട്ടിയുണ്ട്. ഏകസഹോദരി സജന.
