കൊച്ചി: കാക്കനാട്ടെ ഗ്രൗണ്ടില്‍ മകനെ ഡ്രൈവിങ് ടെസ്റ്റിനായി സ്കൂട്ടറിലെത്തിച്ച പിതാവിന് വന്‍ പിഴ ചുമത്തി ഗതാഗത വകുപ്പ്. പച്ചാളം സ്വദേശി വി.പി. ആന്റണിക്കും മകനുമാണ് ആര്‍ടിഒ വന്‍ പിഴ ചുമത്തിയത്. വെള്ളിയാഴ്ച രാവിലെ മകന്റെ ഡ്രൈവിങ് ടെസ്റ്റിന് ആന്റണി തന്റെ സ്കൂട്ടറില്‍ മകനെ പിന്നിലിരുത്തിയാണ് വന്നത്. പിറകിലിരുന്ന മകന് ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ഇതുകണ്ട ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിച്ചപ്പോള്‍ വാഹനത്തിന് ഇന്‍ഷൂറന്‍സോ, പുക പരിശോധനാ സര്‍ട്ടിഫിക്കറ്റോ ഇല്ല. ചോദ്യം ചെയ്തതോടെ ലൈസന്‍സെടുക്കാന്‍ കൊണ്ടുവന്ന പിതാവിന് ഡ്രൈവിങ് ലൈസന്‍സുമില്ലെന്ന് കണ്ടെത്തി. ഇത തുടര്‍ന്ന് ആന്റണിക്ക് ‘ഫ്രീ ക്ലാസും 9,500 രൂപ പിഴയും എറണാകുളം ആര്.ടി.ഒ. ടി.എം. ജേഴ്സണ് ചുമത്തുകയായിരുന്നു.
ലൈസന്‍സില്ലാതെ വണ്ടി ഓടിച്ചതിന് 5000 രൂപയും പുക സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് ഇവയുടെ കാലാവധി കഴിഞ്ഞതിന് 4000യും പിന്‍സീറ്റ് യാത്രക്കാരന് ഹെല്‍മെറ്റില്ലാതിരുന്നതിന് 500 രൂപ എന്നിങ്ങനെയാണ് പിഴ ചുമത്തിയത്.
